കല്ലമ്പലം: ഏപ്രിലിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം ലക്ഷ്യമിട്ട് സഹോദരിമാർ. ആലംകോട് ദാറുൽ ഹാജത്തിൽ അദ്ധ്യാപക ദമ്പതികളായ അനീഷ്, ജസ്ന എന്നിവരുടെ മക്കളായ ഫിദാ ഹാജത്ത്, ഫെമിദാ ഹാജത്ത് എന്നീ ഇരട്ടകളാണ് സ്വർണ്ണം ലക്ഷ്യമിടുന്നത്. 19, 20 തീയതികളിൽ തൃശൂരിൽ വച്ച് നടന്ന 40-ാമത് സംസ്ഥാന കരാട്ടേ മത്സരത്തിൽ സ്വർണവും, വെള്ളിയും മെഡൽ നേടിയ ഇരുവരും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ആറ്റിങ്ങൽ കരാട്ടേ ടീമിലെ ചീഫ് കോച്ച് സമ്പത്ത് സെൻസായിയുടെ കീഴിലാണ് ഇരുവരും തീവ്ര പരിശീലനം നടത്തുന്നത്. ഏപ്രിലിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. ഗവ. ബി.വി.യു.പി.എസ് കീഴാറ്റിങ്ങൽ സ്കൂളിലെ 7ക്ലാസ്, 4-ാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.