vayalar

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെയും വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 43-ാം ചരമവാർഷിക ദിനാചരണ പരിപാടികൾ 26,​27,​28 തീയതികളിൽ നടക്കും. 26ന് രാവിലെ 10.30ന് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന് നെടുമുടി വേണു അദ്ദേഹത്തിന്റെ വീട്ടിലെത്തി സമർപ്പിക്കും.

വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചിത്രാ മോഹനും സംഘവും അവതരിപ്പിക്കുന്ന - ശ്യാമ മാധവം കേരള നടനം (നടന നാടകം). വൈകിട്ട് 6 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വയലാർ അനുസ്മരണ സമ്മേളനം കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് യുഗ്‌മഗാനസന്ധ്യ. വയലാർ രചിച്ച് ദേവരാജൻ, ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയവർ ഈണം നൽകിയ 28 യുഗ്‌മഗാനങ്ങൾ പിന്നണിഗായകരായ പന്തളം ബാലൻ, ശ്രീറാം, മണക്കാട് ഗോപൻ, ഖാലിദ്, ഷിബു, നന്ദു.ജി.എച്ച്, അജയ് വെള്ളരിപണ, അഖില ആനന്ദ്, പ്രമീള, സരിത രാജീവ്, ഗായത്രി ജ്യോതിഷ്, സിന്ധുപ്രേം, സരിത റാം, രാധിക രാമചന്ദ്രൻ, വീണ ഹരിദാസ്, കാഞ്ചന ശ്രീറാം, പ്രാർത്ഥ, അനഘ, ആശ ജീവൻ തുടങ്ങിയവർ ആലപിക്കും. 27ന് വയലാർ സ്‌ക്വയറിൽ പുഷ്പാർച്ചന. 28ന് സമാപന സമ്മേളനം സംഗീത സംവിധായകൻ രമേശ് നാരായണൻ ഉദ്ഘാടനം ചെയ്യും.