eliyokarees

പാലോട്: പശ്ചിമഘട്ടത്തിലെ ബ്രഹ്‌മഗിരി മലനിരകളിൽ അപൂർവയിനം സസ്യത്തെ കണ്ടെത്തി. തെക്കൻ കർണാടകയിൽ ചാമരാജ് നഗർ ജില്ലയിലെ പ്രശസ്തമായ രംഗനാഥ ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ ഈ സസ്യത്തിന് ഇലിയോക്കാരീസ് അഥവാ രംഗനാഥൻസീസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കോസ്‌മോ പൊളിറ്റിൻ വർഗത്തിൽപ്പെട്ട ഇനമാണ് ഇലിയോക്കാരീസ്. മുന്നൂറിലധികം ഇനങ്ങളുള്ള പൂക്കുന്ന ഈ സസ്യം ആമസോൺ കാടുകളിലാണ് പ്രധാനമായും കാണപ്പെടുന്നത്. പെരിങ്ങമ്മല ഇക്‌ബാൽ കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജി .എ.ആർ, അമേരിക്കയിലെ ഈസ്റ്റേൺ ഇലിനോയി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. ഗോർഡൻ. സി. ടക്കർ, പാലോട് ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. ദീപു ശിവദാസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനിലെ ഡോ. എ.ജി. പാണ്ഡുരം എന്നിവർ നടത്തിയ ഗവേഷണത്തിലാണ് സസ്യത്തെ കണ്ടെത്തിയത്.