വിഴിഞ്ഞം: ടൂറിസം ബീച്ചുകളിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് പഠിക്കാൻ നിയമസഭ സമിതി അംഗങ്ങൾ ഇന്നലെ കോവളത്ത് എത്തി. സമിതി ചെയർമാൻ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ വി.ആർ. സുനിൽകുമാർ, പുരുഷൻ കടലുണ്ടി, ബി.ഡി. ദേവസ്യ, കെ. ദാസൻ എന്നിവരാണ് കോവളത്തെ ബീച്ചുകളിൽ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണം, നിയന്ത്രണം എന്നിവയെ കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ്, ശുചിത്വമിഷൻ എന്നിവരുമായി ചർച്ച നടത്തി. ഇടക്കല്ല് പാറയും ഇവർ സന്ദർശിച്ചു. കോവളത്തെ സ്വകാര്യ ഹോട്ടൽ സന്ദർശിച്ച് മാലിന്യ സംസ്കരണം നേരിൽ കണ്ടറിഞ്ഞു. ടൂറിസം ജോ. ഡയറക്ടർ മായാദേവി, ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് ലാൽ, ഇക്കോ പ്രിസർവ് ഭാരവാഹികളായ വിജയചന്ദ്രൻ, കോവളം സുകേശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.