നെടുമങ്ങാട് : അരുവിക്കര പാണ്ടിയോട് എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്. ശാഖാ സെക്രട്ടറി രാജീവും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉമേഷും സഞ്ചരിച്ച ബൈക്കുകൾ തമ്മിലുരസിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. രാജീവിന്റെ പരാതിയിൽ ഉമേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുപ്പ് നടത്താനുള്ള കോൺഗ്രസ് നീക്കം തിരിച്ചറിയണമെന്ന് സി.പി.എം ചെറിയകൊണ്ണി ലോക്കൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ പറഞ്ഞു. ശാഖാ സെക്രട്ടറിയെ മർദ്ദിച്ചതും സംഭവത്തിൽ പാർട്ടിയെ വലിച്ചിഴയ്ക്കുന്നതും അപലപനീയമാണെന്നു അദ്ദേഹം വ്യക്തമാക്കി.