പാലോട്: ദീപാവലി എന്നു കേൾക്കുമ്പോൾ മനസു തുറന്ന് ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. പടക്കനിർമ്മാണ തൊഴിലാളികൾ.കമ്പിത്തിരിയും പൂത്തിരിയും മത്താപ്പും കണ്ണിന് കുളിർമയാകുമ്പോൾ തങ്ങളുടെ ദുരിത ദിനങ്ങൾക്ക് ശമനമാകുന്ന സന്തോഷത്തിലാണ് ഇക്കൂട്ടർ. തിരുവനന്തപുരം ജില്ലയിലെ പ്രധാന പടക്കനിർമ്മാണ കേന്ദ്രമാണ് നന്ദിയോട് പഞ്ചായത്തിലെ ആലംപാറ ഗ്രാമം. ഇരുപതോളം ലൈസൻസികളുടെ കീഴിൽ ആയിരത്തോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഒരു വർഷത്തെ അദ്ധ്വാനത്തിന് കൂലി ലഭിക്കുന്നത് ദീപാവലി നാളിലാണ്. പെൺകുട്ടികളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ബാങ്ക് ലോൺ തിരിച്ചടവിനും എന്നുവേണ്ട സകല കാര്യങ്ങൾക്കും ഈ തൊഴിലാളികളുടെ ആശയം ദീപാവലി നാളിലെ പടക്ക കച്ചവടമാണ്. ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ജീവിതം നരകതുല്യമായ നാളുകളിലെ സകല വിഷമതകളും മാറുന്ന ദിനമാണ് ദീപാവലി. ഇപ്പോൾ തന്നെ വിപണികൾ ഉണർന്നു കഴിഞ്ഞിട്ടുണ്ട്. വരും നാളുകളിൽ വില്പന ഉയരും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ലൈസൻസികളും. കേരളകൗമുദി വായനക്കാർക്ക് പ്രത്യേക വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. വിളിക്കേണ്ട ഫോൺ നമ്പർ: സുനിലാൽ -9846047030, സുനിൽകുമാർ: 949743468, സജി: 9947 25 9500