വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 26 മുതൽ നവംബർ 3 വരെ നടക്കും. 26ന് രാവിലെ 9ന് വട്ടപ്ലാംമൂട് വിനായകക്ലബ് ഗ്രൗണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിക്കും.27ന് രാവിലെ 9ന് ശിവഗിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും ഉച്ചയ്ക്ക് 2ന് ഫുട്ബാൾ മത്സരവും നടക്കും. 28 മുതൽ നവംബർ 1 വരെ പഞ്ചായത്ത് ആഫീസ് ഹാളിൽ കലാസാഹിത്യ മത്സരവും 2ന് പനയറ പോരിട്ടകാവ് ക്ഷേത്ര ഗ്രൗണ്ടിൽ കബഡി ടൂർണമെന്റും വൈകിട്ട് 5ന് വട്ടപ്ലാംമൂട് വിനായക ക്ലബ് ഗ്രൗണ്ടിൽ ഷട്ടിൽ ടൂർണമെന്റും 3ന് രാവിലെ 9 മണി മുതൽ പനയറ ക്ഷേത്രഗ്രൗണ്ടിൽ അത് ലറ്റിക് മത്സരവും വൈകിട്ട് 3ന് ചെമ്മരുതി ഉർവരയിൽ വടംവലിമത്സരവും നടക്കും.