തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ നാലാം സെമസ്റ്ററിലെ പഠനസഹായികളുടെ അച്ചടി സർവകലാശാലാ പ്രസിൽ പുരോഗമിക്കുന്നതായി കേരള സർവകലാശാല അറിയിച്ചു. പേപ്പർ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായിട്ടുണ്ട്. മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഇന്ന് അവസാനിക്കും. ബിരുദാനന്തര ബിരുദ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ ഏഴിന് തുടങ്ങുമെന്നും സർവകലാശാല അറിയിച്ചു.