vanchiyoor-court

തിരുവനന്തപുരം: തമ്പാനൂർ രാജാജി നഗർ സ്വദേശി സെെനബ കണ്ണൻ എന്ന സുജിത്തിനെ പ്രതികൾ ആക്രമിക്കുന്നതും ഒന്നാം പ്രതി പ്രഭിത്ത് കണ്ണനെ കുത്തി വീഴ്ത്തുന്നതും കണ്ടെന്ന് സാക്ഷി. കേസിലെ ദൃക്‌സാക്ഷിയും കണ്ണന്റെ അയൽവാസിയുമായ ചന്തുവാണ് കോടതിയിൽ മൊഴി നൽകിയത്. പാങ്ങോട് മത്സ്യ മാർക്കറ്രിലെ സി.എെ.ടി.യു തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കണ്ണൻ. രാജാജി നഗർ സ്വദേശികളായ പ്രഭിത്ത്, അനീഷ്, പ്രശാന്ത്, കാലൻ കണ്ണൻ എന്ന റെജിൻ, ഊളൻ പ്രദീപ് എന്ന പ്രദീപ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. സംഭവ ദിവസം പ്രഭിത്ത് കണ്ണനെ ചീത്ത വിളിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവരും വാക്ക് തർക്കവും ഉണ്ടായി. പിന്നീട് പ്രഭിത്ത് അയാളുടെ സുഹൃത്തുക്കളായ മറ്ര് പ്രതികളുമായി എത്തി കണ്ണനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്ര് വീണ കണ്ണനെ ആദ്യം താങ്ങി എഴുന്നേല്പിച്ചത് കണ്ണന്റെ ഭാര്യ സുചിത്ര ആയിരുന്നെന്നും ചന്തു മൊഴി നൽകി. പ്രഭിത്ത് ഇപ്പോഴും കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.