embappe
embappe

മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയും ടോട്ടൻഹാമും
അഞ്ച് ഗോളുകളടിച്ചു, വമ്പൻ വിജയങ്ങൾ


എം​ബ​പ്പെ​യ്ക്കും സ്റ്റെർലി​ംഗി​നും ​ഹാ​ട്രി​ക്

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളിന്റെ കിടിലൻ വിജയങ്ങളുമായി വമ്പൻ ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റിയും പാരീസ് എസ്.ജിയും ടോട്ടൻഹാമും. കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും വിജയം നേടി.

സൂപ്പർതാരം കൈലിയൻ എംബപ്പെയുടെ ഹാട്രിക് മികവിലാണ് പി.എസ്.ജി. ബെൽജിയൻ ക്ളബ് ബ്രുഗയെ കീഴടക്കിയത്. ഇതോടെ ഫ്രഞ്ച് ക്ളബ് പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. ഇറ്റാലിയൻ താരം മൗറോ ഇക്കാർഡിയാണ് രണ്ട് ഗോളുകൾ നേടിയത്. ഏഴാം മിനിട്ടിൽ ഇക്കാർഡിയുടെ ഗോളോടെയാണ് പി.എസ്.ജി വെടിക്കെട്ട് തുടങ്ങിയത്. 61-ാം മിനിട്ടിലായിരുന്നു എംബാബയുടെ ആദ്യഗോൾ. 63-ാം മിനിട്ടിൽ ഇക്കാർഡി വീണ്ടും സ്കോർ ചെയ്തു. 79, 83 മിനിട്ടുകളിലായാണ് എംബാപ്പെ ഹാട്രിക് പൂർത്തിയാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ പി.എസ്.ജി മൂന്ന് കളികളിൽ ഒൻപത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ രാത്രി ഗലറ്റസറിയെ 1-0ത്തിന് തോല്പിച്ച റയൽ മാഡ്രിഡ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിലെ ആദ്യ ജയമാണ് റയൽ ഇന്നലെ നേടിയത്. 18-ാം മിനിട്ടിൽ ടോണി ക്രൂസിന്റെ ഗോളിലായിരുന്നു റയലിന്റെ വിജയം.

ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റയെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് സിയിൽ മൂന്ന് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഒന്നാമതാണ്. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി റഹിം സ്റ്റെർലിയാണ് ഹാട്രിക് നേടി. അഗ്യുറോ രണ്ട് ഗോളുകൾ നേടി. 34, 35 മിനിട്ടുകളിലായിരുന്നു അഗ്യുറോയുടെ സ്കോറിംഗ്. 58, 64, 69 മിനിട്ടുകളിൽ സ്റ്റെർലിംഗ് സ്കോർ ചെയ്തു.

സൺ ഹ്യൂഗ് മിന്നും ഹാരികേനും നേടിയ ഇരട്ട ഗോളുകളാണ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ ടോട്ടൻഹാമിന് എതിരില്ലാത്ത അഞ്ച് ഗോൾ വിജയം നൽകിയത്. ഒൻപതാം മിനിട്ടിൽ ഹാരികേനാണ് സ്കോറിംഗ് തുടങ്ങിയത്. 16, 44 മിനിട്ടുകളിൽ സൺ സ്കോർ ചെയ്തു. 57-ാം മിനിട്ടിൽ എറിക് ലമേലയും 72-ാം മിനിട്ടിൽ ഹാരികേൻ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പ് സിയിൽ ആദ്യ വിജയം നേടിയ ടോട്ടൻഹാം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ ഗ്രീക്ക് ക്ളബ് ഒളിമ്പിക് പിറായൂസിനെ 3-2ന് തോൽപ്പിച്ചു. ബയേൺ മ്യൂണിക് ഒൻപത് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതുണ്ട്.

മത്സര ഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 5 - അറ്റ്ലാന്റ 1

യുവന്റസ് 2-ലോക്കോമോട്ടീവ് 1

പി.എസ്.ജി 5 - ക്ളബ് ബ്രുഗെ 0

ടോട്ടൻ ഹാം 5 - റെഡ്സ്റ്റാർ 0

ബയേൺ 3 - ഒളിമ്പ്യാക്കോസ് 2

റയൽമാഡ്രിഡ് 1-ഗലറ്റസറി 0