പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ 29 മുതൽ ആരംഭിക്കും.
പ്രബന്ധം/വാചാ പരീക്ഷ
നാലാം സെമസ്റ്റർ എം.ടെക് പ്രബന്ധ സമർപ്പണത്തിന്റേയും വാചാപരീക്ഷയുടെയും ഓൺലൈൻ രജിസ്ട്രേഷൻ (2013 സ്കീം സപ്ലിമെന്ററി) ആരംഭിച്ചു. പിഴ കൂടാതെ നവംബർ 2 വരെയും പിഴയോടു കൂടി നവംബർ 11 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ ജൂലായ് 2019-ന്റെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 1.
നാലാം സെമസ്റ്റർ എം.എ മ്യൂസിക്, മ്യൂസിക് (വയലിൻ), എം.എ ഡാൻസ് (കേരളനടനം), എം.എസ്സി.മൈക്രോബയോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി 31 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ഗവണ്മെന്റ്/പി.എസ്.സി അംഗീകൃത ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ശാസ്താംകോട്ട യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് 9447321507, 9995454768.
പരീക്ഷാഫീസ്
നാലാം തീയതി ആരംഭിക്കുന്ന സി.ബി.സി.എസ് അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്സി/ ബി.കോം പരീക്ഷകളുടെ (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 150 രൂപ പിഴയോടു കൂടി നവംബർ 1 വരെയും 400 രൂപ പിഴയോടു കൂടി 4 വരെയും ഓൺലൈനായി ഒക്ടോബർ 25 മുതൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ/ബി.എസ്സി/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബി.പി.എ /ബി.എം.എസ്/ബി.എസ്.ഡബ്ളിയു/ബി.വോക് പരീക്ഷകളുടെ (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 150 രൂപ പിഴയോടു കൂടി നവംബർ 1 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 4 വരെയും ഓൺലൈനായി ഒക്ടോബർ 25 മുതൽ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.