തിരുവനന്തപുരം: ഇ.എസ്.ഐ പദ്ധതി ശക്തിപ്പെടുത്താനും ഫലപ്രദമായി നടപ്പാക്കാനുമുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇതര മേഖലകളിലെ തൊഴിലാളികൾക്ക് കൂടി ഇ.എസ്.ഐ പരിരക്ഷ ബാധകമാക്കാൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകിയ ഇ.എസ്.ഐ ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കുമുള്ള 2018ലെ അവാർഡുകൾ തൈക്കാട് ഗസ്റ്റ്ഹൗസിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഇ.എസ്.ഐ ഡയറക്ടർ ഡോ.ആർ.അജിതാനായർ അദ്ധ്യക്ഷനായിരുന്നു. ഇ.എസ്.ഐ കോർപറേഷൻ നാഷണൽ ബോർഡംഗം വി.രാധാകൃഷ്ണൻ, റീജിയണൽ ബോർഡംഗങ്ങളായ എൻ.പത്മലോചനൻ, എം.എ.അബ്ദുറഹിമാൻ, ഇ.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.