മലയിൻകീഴ്: മലയിൻകീഴ്-കാട്ടാക്കട റോഡിൽ അപകടം കുറയ്ക്കുന്നതിനുള്ള പരിഹാര മാർഗം കണ്ടെത്താൻ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. കാട്ടാക്കട ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തരമായി യോഗം ചേർന്നത്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ
പൊലീസ്, പൊതുമരാമത്ത്, മോട്ടോർവാഹന വകുപ്പ്, പഞ്ചായത്ത് ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
കുളക്കോട് വളവിൽ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
പാർക്കിംഗ് നിയന്ത്രിക്കുന്നതിന് സുരക്ഷാ ജീവനക്കാരനെ നിയോഗിക്കും
കൂടുതൽ സി.സി ടിവി കാമറകൾ സ്ഥാപിക്കും
കുളക്കോട് വളവിൽ പാർക്കിംഗ് അനുവദിക്കില്ല
മലയിൻകീഴ്-കാട്ടാക്കട റോഡിന്റെ വലതു ഭാഗത്തെ പാർക്കിംഗ് നിരോധിക്കും