തിരുവനന്തപുരം : ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിനേരിട്ട് ഇടപെട്ടത് തെളിവ് സഹിതം പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. പരീക്ഷാ നടത്തിപ്പിനായി നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി പുതിയ കമ്മിറ്റി രൂപീകരിക്കാൻ വൈസ് ചാൻസലർക്ക് മന്ത്രി ഉത്തരവ് നൽകിയത് സർവകലാശാലയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തലും പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തലുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് അതേപോലെ നടപ്പാക്കിയ വൈസ് ചാൻസലർക്ക് ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്.