motor-vehichle

തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ലംഘനത്തിനുള്ള പിഴത്തുക കുറച്ച മന്ത്രിസഭാ തീരുമാനം അടുത്ത ദിവസങ്ങളിൽ ഗസറ്റ് വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പ്രാബല്യത്തിലാകും. കേന്ദ്ര നിയമത്തിന് മീതേ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്ത സാഹചര്യത്തിൽ നിയമക്കുരുക്കുകൾ ഒഴിവാക്കിയാകും വിജ്ഞാപനം . ഇതിനായി നിയമ വകുപ്പ് വീണ്ടും സൂക്ഷ്മപരിശോധന നടത്തും.

കനത്ത പിഴയിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ 1996ലെ സുപ്രീംകോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പിഴയിൽ ഇളവ് വരുത്തുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിഴയിൽ സംസ്ഥാനങ്ങൾക്ക് ഇളവ് വരുത്താമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നതായും മന്ത്രി പറഞ്ഞു.