tp-ramakrishnan

തിരുവനന്തപുരം:സർക്കാരിന് ലഭിക്കേണ്ട വരുമാനം ഉറപ്പു വരുത്താൻ വകുപ്പുകൾ പ്രത്യേക പരിശോധന നടത്തണമെന്നും ഇടപെടൽ ശക്തമാക്കണമെന്നും തൊഴിൽ മന്ത്റി ടി.പി.രാമകൃഷ്ണൻ നിർദ്ദേശിച്ചു. തൊഴിലും നെപുണ്യവും വകുപ്പിനു കീഴിലുള്ള മുഴുവൻ വകുപ്പുകളുടെയും പദ്ധതിപ്രവർത്തനം അവലോകനം ചെയ്യുകയായിരുന്നു മന്ത്റി. ക്ഷേമനിധി ബോർഡുകളുടെ സെസ് പിരിവ് അവലോകനം ചെയ്ത് നടപടികൾ വേഗത്തിലാക്കാൻ ലേബർ കമ്മിഷണർക്ക് നിർദേശം നൽകി. മാർച്ച് മാസത്തോടെ ബഡ്ജ​റ്റ് വിഹിതം പൂർത്തീകരിച്ച് പുതിയ പദ്ധതി പ്രൊപ്പോസലുകൾ സമർപ്പിക്കണം. ആവാസ് പദ്ധതിയിൽ നിലവിൽ 4,60,000പേർ അംഗങ്ങളാണ്.മുഴുവൻ അതിഥി തൊഴിലാളികളെയും പദ്ധതിയിൽ അംഗങ്ങളാളാക്കണം.
തോട്ടം തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണം. പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ തൊഴിലാളികളിലെത്തിക്കണം.സ്​റ്റുഡിയോ അപ്പാർട്ട്‌മെന്റ് പദ്ധതി നടപടിക്രമങ്ങൾ സ്‌പെഷ്യൽ വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച് ഡിസംബറിൽ പ്രവർത്തനം തുടങ്ങണം. ഐ.ടി.ഐ പരിശീലനങ്ങൾ വകുപ്പിനും പഠിതാക്കൾക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ പരിഷ്‌കരിക്കണം. എംപ്ലോയ്‌മെന്റ് എക്സചേഞ്ചിൽ പേരു രജിസ്​റ്റർ ചെയ്തിട്ടുള്ളവരുടെ വിശദാംശങ്ങൾക്കായി സർവ്വേ നടത്തുന്നതിന് എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.