മലയിൻകീഴ്: തച്ചോട്ടുകാവിൽ ആട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് സ്വർണമാല പൊട്ടിച്ചെടുത്തെന്ന പരാതിയിൽ തച്ചോട്ടുകാവ് ചിറ്റേക്കോണത്തുവീട്ടിൽ (വിഷ്ണു ഭവനിൽ) എസ്.വിഷ്ണുവിനെ (24) മലയിൻകീഴ് പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ വിഷ്ണു ആട്ടോഡ്രൈവർമാരായ സനൽകുമാർ, അനീഷ് എന്നിവരെ മർദ്ദിക്കുകയും സനലിന്റെ കഴുത്തിൽ കിടന്ന 2 പവന്റെ സർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞെന്നുമാണ് പരാതി. ആക്രമണത്തിൽ പ്രതിഷേധിച്ച് തച്ചോട്ടുകാവിൽ ഇന്നലെ ആട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി. ആട്ടോറിക്ഷ ഡ്രൈവർമാർക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നതായി തൊഴിലാളികൾ ആരോപിച്ചു. എസ്.ഐ.സൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സവാരിപോകാൻ കൂട്ടാക്കാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നൽകിയ വിവരം.
(ഫോട്ടോ അടിക്കുറിപ്പ്....ആട്ടോറിക്ഷ ഡ്രൈവർമാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വിഷ്ണു