തിരുവനന്തപുരം : ഡോ. പി. പല്പുവിന്റെ 156 - ാമത് ജന്മദിനാഘോഷവും അവാർഡ് ദാനവും ഡോ. പി. പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കും. നവംബർ 2ന് വൈകിട്ട് 4 ന് പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹനൻ അവാഡിനെക്കുറിച്ച് സംസാരിക്കും. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങും. ഗോകുലം ഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. ഷൈലജ രവി, ടി. ശരത് ചന്ദ്രപ്രസാദ് എക്സ് എം.എൽ.എ, ഡോ. വി.കെ. ജയകുമാർ, കൗൺസിലർ ഡി. അനിൽകുമാർ എന്നിവർ സംസാരിക്കും. ഗീത അശോകൻ ഗുരുസ്മരണ നടത്തും. അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും പി.കെ. വിദ്യാധരൻ നന്ദിയും പറയും.
കേരളകൗമുദി ഡയറക്ടർ ഷൈലജ രവി ചെയർപേഴ്‌സണായ അവാർഡ് കമ്മിറ്റിയാണ് പി.വി. ചന്ദ്രനെ അവാർഡിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർ‌ഡെന്ന് പ്രസിഡന്റ് അഡ്വ. കെ. സാംബശിവൻ അറിയിച്ചു.