rupees

വിഴിഞ്ഞം: വസ്‌തു വാങ്ങാനെത്തിയ ജുവലറി ഉടമയായ ആറ്റിങ്ങൽ സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. പിടികൂടാനുള്ള രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൂവാർ എസ്.ഐ ആർ. സജീവ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുമെന്നും വസ്‌തു ഇടപാടാണോ സ്വർണ ഇടപാടാണോ നടന്നതെന്നു വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ മുജീബ് (47), ഷംനാദ് (32), അസിം (34), സജീർ (32), ജിബിരി ഖാൻ (26), സുഭാഷ് (25), അരുൺദേവ് (26), അർഷാദ് (46), ഹുസൈൻ (44), ഹാജ (42) എന്നിവർ റിമാൻഡിലാണ്.