kerala-blasters

കൊ​ച്ചി​ ​:​ ​പു​തി​യ​ ​സീ​സ​ണി​ൽ​ ​വി​ജ​യ​ത്തു​ട​ക്ക​മി​ടാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന് ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക​യാ​ണ് ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ്.​ ​മും​ബ​യ് ​സി​റ്റി​യാ​ണ് ഇ​ന്ന​ത്തെ​ ​എ​തി​രാ​ളി​ക​ൾ.


ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​എ.​ടി.​കെ​യെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സ് ​കീ​ഴ​ട​ക്കി​യി​രു​ന്ന​ത്.​ ​അ​ഞ്ചാം​ ​മി​നി​ട്ടി​ൽ​ത്ത​ന്നെ​ ​ഒ​രു​ ​ഗോ​ൾ​ ​വ​ഴ​ങ്ങി​യ​ശേ​ഷ​മാ​ണ് ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ര​ണ്ടെ​ണ്ണം​ ​തി​രി​ച്ചു​കൊ​ടു​ത്ത് ​ബ്ളാ​സ്റ്റേ​ഴ്സ് ​മാ​തൃ​ക​യാ​യ​ത്.​ ​പു​തി​യ​ ​നാ​യ​ക​ൻ​ ​ഒ​ഗു​ബ​ച്ചെയാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത്.​ ​പു​തി​യ​ ​പ​രി​ശീ​ല​ക​ൻ​ ​ഈ​ൽ​കോ​ ​ഷാ​റ്റോ​രി​ ​നോ​ർ​ത്ത് ഈ​സ്റ്റ് ​യു​ണൈ​റ്റ​ഡി​ൽ​ ​നി​ന്ന് ​എ​ത്തി​ച്ച​ ഒഗുബച്ചെ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ ഉ​യി​ർ​ത്തെ​ണീ​ൽ​പ്പി​ന് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​മെ​ന്ന​ ​മോ​ഹ​ത്തി​ന്റെ​ ​തി​ള​ക്ക​മാ​ണ് ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ണ്ട​ത്.


ഈ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​നാ​ണ് ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​ ​ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ​ ​പൗ​ളോ​ ​മ​ച്ചാ​ദോ​യാ​ണ് ​ടീ​മി​നെ​ ​ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ​ ​ഗോ​ൾ​കീ​പ്പ​ർ​ ​അ​മ​രീ​ന്ദ​ർ​ ​സിം​ഗ് ​വ​ല​ ​കാ​ക്കാ​നു​ണ്ടാ​കും.
സു​ഭാ​ഷി​ഷ് ​ബോ​സ്,​ ​റൗ​ളി​ൻ​ ​ബോ​ർ​ഗ​സ്,​ ​റേ​യ്നി​യ​ർ​ ​ഫെ​ർ​ണാ​ണ്ട​സ്,​ ​ഡി​ഫ​ൻ​ഡ​ർ​ ​അ​ൻ​വ​ർ​ ​അ​ലി​ ​തു​ട​ങ്ങി​യ​ർ​ ​മും​ബ​യ് ​സി​റ്റി​ ​നി​ര​യി​ൽ​ ​അ​ണി​നി​ര​ക്കും. ടു​ണീ​ഷ്യ​ൻ​ ​താ​രം​ ​ആ​മി​ൽ​ ​ചെ​ർ​മി​റ്റി,​ ​ബ്ര​സീ​ലി​യ​ൻ​ ​സ്ട്രൈ​ക്ക​ർ​ ​ഡീ​ഗോ​ ​കാ​ർ​ലോ​സ്,​ ​ക്രൊ​യേ​ഷ്യ​ൻ​ ​ഡി​ഫ​ൻ​ഡ​ർ​ ​മാ​റ്റോ​ ​ജി​ർ​ജി​ക്,​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​വി​ദേ​ശ​ ​താ​ര​ങ്ങൾ. പോ​ർ​ച്ചു​ഗീ​സു​കാ​ര​നാ​യ​ ​ജോ​ർ​ജ് ​കോ​സ്റ്റ​യാ​ണ് ​പ​രി​ശീ​ല​ക​ൻ.

3​-0​ത്തി​ന് ​
ഗോ​വ​ൻ​ ​ജ​യം

ഐ.​ ​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​ഫ്.​സി​ ​ഗോ​വ​ ​എ​തി​രി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​ചെ​ന്നൈ​യി​ൻ​ ​എ​ഫ്.​സി​യെ​ ​തോ​ൽ​പ്പി​ച്ചു.​സെ​മി​യേ​ൻ​ ​ഡൗ​ങ്ക​ൽ.​ ​കോ​റോ,​പെ​നാ​ ​എ​ന്നി​വ​രാ​ണ് ​ ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.