inaguration

നെയ്യാറ്റിൻകര : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ‌ഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എസ് സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിയൻ പി.ഗോപിനാഥൻ നായർ,ആറ്റിങ്ങൽ ആർ.രാജേന്ദ്രൻ എന്നിവരെ ആദരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ കെ.എസ്.ഇ.ബി എക്സിക്യുട്ടിവ് എൻജിനീയർ എസ്. മിനി ഉദ്ഘാടനം ചെയ്തു.എം.വിൻസെന്റ് എം.എൽ.എ,നെയ്യാറ്റിൻകര നഗരസഭ അദ്ധ്യക്ഷ ഡബ്ല്യു.ആർ ഹീബ,ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എൻ അനിൽകുമാർ,സംസ്ഥാന പ്രസി‌ഡന്റ് എൻ.കെ ശശിധരൻ, ജനറൽ സെക്രട്ടറി ടി.എസ് അജിത്കുമാർ,വൈസ് പ്രസിഡന്റ് എസ്.ശിവകുമാർ,അസിസ്റ്റന്റ് സെക്രട്ടറി ജി.ഗിരീഷ്,വാർഡ് കൗൺസിലർ അലി ഫാത്തിമ,കെ.രാജേഷ്കുമാർ,ബി.ഗോപകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. രാജ്മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.സുധീർകുമാർ നന്ദിയും പറഞ്ഞു.