പാലോട് :ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇലഞ്ചിയം ആലുമ്മൂട് സ്വദേശി സന്ദീപ് (30)ആണ് മരിച്ചത്.ഞാറനീലി ഊറാംകോടിൽ ബുധനാഴ്ച രണ്ടോടെയായിരുന്നു അപകടം. ഹിറ്റാച്ചിയും കയറ്റി പോവുകയായിരുന്ന ലോറിയെ സന്ദീപും സുഹൃത്ത് ഉണ്ണിയും ബൈക്കിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സന്ദീപ് മരിച്ചു . ഉണ്ണി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലാണ്. സന്ദീപിന്റെ പിതാവ്: മോഹനൻ, മാതാവ്: ലീല.