peru

വർക്കല : അരനൂറ്റാണ്ടായി പെരുമാതുറയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യമായ പെരുമാതുറ കേന്ദ്രമായിട്ടുള്ള തീരദേശ പഞ്ചായത്ത് രൂപീകരണം വൈകുന്നതിൽ മാടൻവിളയിൽ കൂടിയ മുസ്ലിംലീഗ് ശാക്തീകരണ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

പെരുമാതുറ പഞ്ചായത്ത് രൂപീകരണത്തിനായി തീരദേശവാസികളോടൊപ്പം ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു. മുസ്ലിംലീഗ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. എം.എസ്. കമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കണിയാപുരം ഹലീം, ചാന്നാങ്കര എം.പി. കുഞ്ഞ്, കബീർ കടവിളാകം, ഷഹീർജി അഹമ്മദ്, കെഎച്ച്.എം. അഷ്‌റഫ്, സനൂജ് സാലി, മുനീർ കൂരവിള, ഷാജി പെരുംങ്ങുഴി, മൻസൂർ ഗസാലി, നവാസ് മാടൻവിള, അഷ്‌റഫ് മാടൻവിള, ഫസിലുൽഹഖ്, കെ.എം.സി.സി നേതാവ് എം.എ ഖാദർ, അൻസാർ പെരുമാതുറ എന്നിവർ സംസാരിച്ചു.