തിരുവനന്തപുരം : നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മ നവംബർ 1ന് ഗാന്ധിപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ നവോത്ഥാന സമിതി സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധിക്കും. വെള്ളയമ്പലം അനിമേഷൻ സെന്ററിൽ ജില്ലാ പ്രസിഡന്റ് ഫാദർ യൂജിൻ പെരേരയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകനയോഗം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആലുവിള അജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പരിപാടിയുടെ വിജയത്തിലേക്കായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. എം.പി. റസൽ, ആലംകോട് സുരേന്ദ്രൻ, അഡ്വ. ആർ. രാജ്കുമാർ, വള്ളക്കടവ് നസീർ, ആർ. ജയറാം, വൈ. ലോറൻസ്, പാളയം ജോസ്, വി. ഗോപി, വെട്ടുകാട് അശോകൻ, പാസ്റ്റർ സിമിയോൺ, നെയ്യാറ്റിൻകര സത്യശീലൻ, ബി. കുമാരപിള്ള, കുന്നത്തൂർ ഗോപാലകൃഷ്ണൻ, സന്തോഷ് യോഹന്നാൻ, ആട്ടുകാൽ രാജു, പി.ജി. സുനിൽ, ഇടവക്കോട് രാജേഷ്, കെ.വി. അനിൽകുമാർ, കാച്ചാണി അജിത്ത് എന്നിവരെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.