ചിറയിൻകീഴ് : അഴൂർ പഞ്ചായത്ത് പൂർവ വിദ്യാർത്ഥി സംഘടനയായ മഴവില്ലഴകിന്റെ 'വായിക്കാൻ ഒരു പുസ്തകം' പരിപാടിയുടെ ഒന്നാംഘട്ട പുസ്തക വിതരണം നടന്നു. പെരുങ്ങുഴി ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങിൽ മഴവില്ലഴകിന്റെ ചീഫ് അഡ്മിൻ ബി.എസ്. സജിത്ത് കുമാർ ആദ്യപുസ്തകം സ്കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈലജ, വാർഡ് മെമ്പർ തുളസി, പി.ടി.എ പ്രസിഡന്റ് രാജേഷ്, മഴവില്ലഴക് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.