പകൽ 8 മണി 26 മിനിറ്റ് 58 സെക്കന്റ് വരെ പൂരം ശേഷം ഉത്രം.
അശ്വതി: സാമൂഹ്യ രംഗത്ത് ശോഭിക്കും.
ഭരണി: ശത്രു ശല്യം കുറയും. കാര്യവിജയം ഉണ്ടാകും.
കാർത്തിക: സന്താനങ്ങൾ മൂലം വ്യസനിക്കും.
രോഹിണി: ചതിവ് പറ്റാതെ നോക്കണം.
മകയിരം: സാമ്പത്തിക നേട്ടം. ഏർപ്പെടുന്ന പണി പൂർത്തിയാക്കും.
തിരുവാതിര: കലാപ്രവർത്തകർ പ്രതിഭ തെളിയിക്കും.
പുണർതം: ഇലക്ട്രോണിക്സ് വസ്തുതുക്കൾ സ്വന്തമാക്കും.
പൂയം: ഇന്റർവ്യൂകളിലും ടെസ്റ്റുകളിലും വിജയിക്കും.
ആയില്യം: പ്രേമ കാര്യങ്ങൾ അനുകൂലമാകും.
മകം: ലോണുകൾക്ക് അപേക്ഷിക്കാൻ നല്ല സമയം.
പൂരം: നിയമന ഉത്തരവുകൾ ലഭിച്ചേക്കാംം.
ഉത്രം: ഭരണതലത്തിലുള്ളവർക്ക് കൂടുതൽ പദവികൾ.
അത്തം: ഉന്നത സ്ഥാനലബ്ദി.ആരോഗ്യസ്ഥിതി മെച്ചപ്പെടും.
ചിത്തിര: കുടുംബാംഗങ്ങളെ പിരിഞ്ഞിരിക്കേണ്ടി വരും.
ചോതി: ദേഹാരിഷ്ടത കൂടി വരും.മനഃക്ലേശം കൂടും.
വിശാഖം: ബിസിനസിൽ ചതി. ശിക്ഷണ നടപടി നേരിടും.
അനിഴം: സഹായം നിലയ്ക്കും. സഹോദരരുമായി കലഹം.
തൃക്കേട്ട: സഞ്ചാര ക്ലേശം കൂടുതലാകും. ധനനഷ്ടം
മൂലം:കടബാദ്ധ്യതകൾ ഒഴിവാകും. ജോലി ലഭ്യത.
പൂരാടം: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി.
ഉത്രാടം: സുഹൃത്തുക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ.
തിരുവോണം: സാമ്പത്തികമായി അനുകൂലാവസ്ഥ.
അവിട്ടം: ഗൃഹ സുഖം. സ്ഥാനമാനങ്ങളും സന്തോഷവും.
ചതയം: ഗുരുജനപ്രീതി, ഈശ്വരാധീനം.
പൂരുരുട്ടാതി: ജനപിന്തുണ കുറയും. ശത്രു ശല്യം .
ഉതൃട്ടാതി: വിവാഹ കാര്യങ്ങൾക്ക് കാലതാമസം.
രേവതി: അപവാദങ്ങളും അപമാനവും നേരിടേണ്ടി വരും.