തിരുവനന്തപുരം: ചെമ്പഴന്തി ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ ശ്രീനാരായണ ‌ഗുരൂസ് ഡോക്ട്രിൻസിന്റ ആഭിമുഖ്യത്തിൽ ഏകദിന വ്യക്തിത്വ വികസന ക്ലാസും സംവാദവും സംഘടിപ്പിച്ചു. ചെമ്പഴന്തി ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി തലത്തിലുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്ളോബൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. പി. വസുമതീ ദേവി, പ്രസിഡന്റ് എൻ. മുരളീകൃഷ്ണൻ, ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ബാനർജി ഭാസ്കരൻ, ഡോ. ജി. സുരേഷ് കുമാർ, രാജപ്പൻ അടിമാലി തുടങ്ങിയവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ അഡിഷണൽ സെക്രട്ടറി ടി.എൻ. വിജയൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.