1

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം 3830-ാം നമ്പർ അമരവിള ടൗൺ ശാഖാ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് ജി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടറേറ്റ് മെമ്പർ സി.കെ.സുരേഷ് കുമാർ, മുൻ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ വൈ.എസ്.കുമാർ, യൂണിയൻ കൗൺസിലർ കെ.ഉദയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശാഖാ കമ്മിറ്റി അംഗം ശ്രീനിവാസൻ സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ പ്രസിഡന്റ് കുമാർ കൃതജ്ഞതയും പറഞ്ഞു.

ശാഖ പ്രസിഡന്റ് : കുമാർ കുടുമ്പോട്ടുകോണം. വൈസ് പ്രസിഡന്റ് : എൻ.ചന്ദ്രൻ. സെക്രട്ടറി : ജി.ശിശുപാലൻ. യൂണിയൻ പ്രതിനിധി : വൈ.എസ്.കുമാർ. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി സുജാധരൻ, ശശികുമാർ, അനിരുദ്ധൻ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുരേന്ദ്രൻ, ശ്രീനിവാസൻ, സാജൻ, സുനിൽകുമാർ, പി.എസ്.പ്രസന്നകുമാർ, അജിശങ്കർ, സുദർശനൻ എന്നിവരെയും തിരഞ്ഞെടുത്തു. ശാഖാ യോഗം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെ അരുവിപ്പുറത്ത് ഗുരു സന്നിധിയിൽ വച്ചു നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.