aday-mon

കിളിമാനൂർ:കാലാവസ്ഥയ്ക്ക് കാലം തെറ്റിയതോടെ കഷ്ടത്തിലായതാകട്ടെ നെൽകർഷകരും. കഴിഞ്ഞ വർഷം കൃഷി ഭവനിൽ നിന്ന് ലഭിച്ച നെൽവിത്തിൽ " ഊര " കടന്നു കൂടിയതിനാൽ കർഷകർക്ക് നല്ല വിള ലഭിച്ചിരുന്നില്ല. എന്നാൽ ഇക്കുറി കാലാവസ്ഥയാണ് ചതിച്ചത്. ഒന്നാം വിള ഇറക്കേണ്ട മെയ്, ജൂൺ ,മാസങ്ങളിൽ കനത്ത മഴ കാരണം ഇപ്രാവശ്യം ആഗസ്റ്റോടെയാണ് വിളയിറക്കിയത്. കളപറിക്കൽ കഴിഞ്ഞതോടെ മഴയും ആരംഭിച്ചു. കതിരിടുന്ന സമയത്ത് മഴ പെയ്തതോടെ നെല്ലെല്ലാം പതിരായി. പഴയ കുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ ഏലായിലെ കർഷകരുടെ അവസ്ഥയാണിത്.കടം വാങ്ങിയും ലോൺ എടുത്തും തരിശ് നിലങ്ങൾ വരെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകർ ഇപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കൃഷിഭവൻ ,പാഠശേഖര സമിതി എന്നിവരുടെ ശ്രമഫലമായി പ്രദേശത്തെ തരിശ് നിലങ്ങൾ ഉൾപ്പെടെ കൃഷിയോഗ്യമാക്കുകയും, കർഷകർ ഉത്സാഹത്തോടെ നെൽകൃഷിയിലേക്ക് കടക്കുകയും ചെയ്തപ്പോഴാണ് കാലാവസ്ഥ പ്രതികൂലമായത്.കഴിഞ്ഞ വർഷം ഏഴ് ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തിടത്ത് ഇപ്രാവശ്യം ഒൻപത് ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്.ഇക്കണക്കിന് മഴ തുടർന്നാർ ഉള്ള വിള കൂടി കൊയ്തെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ.

കേരളത്തിലെ അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങൾ :

ജയ, ഭാരതി, ജ്യോതി, ശബരി, അന്നപൂർണ്ണ, ത്രിവേണി, അശ്വതി, പൊന്നാര്യൻ, കാർത്തിക, ഐ. ആർ. 8.

ഒന്നാം വിള വൈകി ഇറക്കി

കതിർ സമയത്ത് മഴ പെയ്തതിനാൽ പതിരായി

കൊയ്തു യന്ത്രം ഉപയോഗിക്കാനാകില്ല.

ഇടയ്ക്ക് ഊരയുടെ സാന്നിദ്ധ്യവും കണ്ടെത്തി

പന്നി ശല്യവും കർഷകരെ വലയ്ക്കുന്നു

ഒന്നാം വിള താമസിച്ചിറക്കിയതും മഴ കാരണം വിളവെടുക്കാൻ കഴിയാത്തതും ഇപ്രാവശ്യം രണ്ടാം വിള ഇറക്കാൻ കഴിയാത്ത അവസ്ഥയിലാക്കി. കടം വാങ്ങിയും, പലിശയ്ക്കെടുത്തും കൃഷി ചെയ്തവർ ഇപ്പോൾ വിളവില്ലാതെ വിഷമിക്കുകയാണ്.കർഷകരെ സഹായിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

-- അടയമൺ മുരളിധരൻ, പാoശേഖര സമിതി സെക്രട്ടറി

 കേരളത്തിലെ പരമ്പരാഗത നെൽകൃഷിയിലെ മൂന്ന് കൃഷിവേളകളിലൊന്നാണ്‌ വിരിപ്പ്. കാലവർഷം തുടങ്ങുന്നതിനുമുൻപ് മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം-കന്നിയോടെ കൊയ്യുന്നു. മറ്റു രണ്ട് കൃഷിവേളകൾ മുണ്ടകനും ആഴം കൂടിയ പാടങ്ങളിൽ ചെയ്യുന്ന പുഞ്ചയുമാണ്.

ഇരുപ്പൂ പാടങ്ങളിൽ ഒന്നാം വിളയായാണ്‌ വിരിപ്പ് ഇറക്കുന്നത്. വിരിപ്പിനു കൂടുതലും വിതക്കുകയാന്‌ പതിവെങ്കിലും ചിലയിടങ്ങളിൽ ഞാറ് പറിച്ചു നടലും പതിവുണ്ട്. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്താൽ വിരിപ്പൂക്കൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.