tawar

വക്കം: ജനസാന്ദ്ര മേഖലയിലെ മൊബൈൽ ടവർ നിർമ്മാണത്തിനെതിരേ നാട്ടുകാരുടെ എതിർപ്പ് തുടരുന്നു. വക്കം ആങ്ങാവിളയിലാണ് സ്വകാര്യ മൊബൈൽ കമ്പനി വീണ്ടും ടവർ നിർമ്മാണം ആരംഭിച്ചത്.കഴിഞ്ഞവർഷം ഇവിടെ ടവർ നിർമ്മാണത്തിന് കമ്പനി ഒരുങ്ങിയപ്പോൾ നാട്ടുകാർ ഒറ്റക്കെട്ടായി തടയുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടവർ നിർമ്മാണം നിറുത്തിവെയ്ക്കുകയായിരുന്നു. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ സമിതിയാണ് ഇത്തരം പരാതികളിൽ അന്വേഷണം നടത്തി,തീർപ്പ് കൽപ്പിക്കേണ്ടത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് അംഗം തുളസി പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും ടവർ നിർമ്മാണം ആരംഭിക്കുകയായിരുന്നു. ടവറിന് വേണ്ടി ജെ. സി. ബി കൊണ്ട് കുഴിയെടുത്തപ്പോൾ തന്നെ വെള്ളക്കെട്ട് കണ്ടതിനെ തുടർന്ന് ടവർ നിർമ്മാണം താത്ക്കാലികമായി നിറുത്തിവെച്ചു.sവറിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ റേഡിയേഷൻ ഉണ്ടാകുന്നതിന് പുറമേ, ടവറിന് ബലക്ഷയം കൂടി ഉണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.ടവർ നിർമ്മാണത്തിനെതിരെ വീണ്ടും പരാതി നൽകാനാണ് നാട്ടുകാരുടെ നീക്കം.