തിരുവനന്തപുരം: സൈന്യത്തിൽ നിന്ന് വിരമിച്ചവരുടെയും ഫാമിലി പെൻഷൻകാരുടെയും പെൻഷൻ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ചെന്നൈയിലെ കൺട്റോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. 31, നവംബർ 1 തീയതികളിലായി ആലപ്പുഴ ബൈപാസ് റോഡിനടുത്തുള്ള എ.എസ് റോഡിലെ പ്രിൻസ് കൺവെൺഷൻ സെന്ററിൽ നടക്കുന്ന അദാലത്ത് ന്യൂഡൽഹിയിലെ കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്സ് സഞ്ജീവ് മിറ്റൽ ഉദ്ഘാടനം ചെയ്യും.
ദേശസാൽകൃത ബാങ്കുകൾ, ട്രഷറി, പെൻഷൻ വിതരണ കാര്യാലയം എന്നിവ മുഖേന പെൻഷൻ വാങ്ങുന്ന കേരളത്തിലെ വിമുക്ത ഭടൻമാർ, വിരമിച്ച ഡിഫൻസ് സിവിലിയൻ, കമ്മിഷൻഡ് ഓഫീസർമാർ, ഇവരുടെ കുടുംബ, വിധവാ പെൻഷൻ പറ്റുന്ന ആശ്രിതർ എന്നിവർക്ക് പെൻഷൻ സംബന്ധിച്ച പരാതിയുണ്ടെങ്കിൽ അദാലത്ത് ഓഫീസിലേക്ക് അയയ്ക്കണം. അപേക്ഷാ ഫോം mw www.cdachennai.nic.in ൽ. അപേക്ഷകൾ അദാലത്ത് ഓഫീസർ, ഓഫീസ് ഒഫ് ദ കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സ്, 618, അണ്ണാശാലൈ, തേനാംപേട്ട്, ചെന്നൈ - 600018 വിലാസത്തിൽ അയയ്ക്കണം. അദാലത്തിൽ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ഡിസ്ചാർജ് ബുക്ക്, PPO/Corr.PPO, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജും 2016 ജനുവരി 1 മുതൽ അപ്ഡേറ്റ് ചെയ്ത പേജുകൾ, മറ്റ് കത്തിടപാടുകൾ എന്നിവയുടെ പകർപ്പും അപേക്ഷയോടോപ്പം സമർപ്പിക്കണം.
ഫോൺ 044-24349980 എക്സ്‌റ്റൻഷൻ:135 (ഫാക്‌സ് : 044-24348142)