തിരുവനന്തപുരം: ആയുർവേദ ആചാര്യനായ ശ്രീധന്വന്തരി മൂർത്തിയുടെ ജന്മദിനമായ നാളെ ലയൺസ് ഡിസ്ട്രിക്ട് 318എ പാറശാല മുതൽ ഹരിപ്പാട് വരെയുള്ള 125 ക്ളബുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ദേശീയ ആയുർവേദ ദിനം ആചരിക്കുന്നു. 'ദീർഘായുസിന് ആയുർവേദം' എന്ന സന്ദേശത്തോടെ നടക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30ന് ഹോട്ടൽ പ്രശാന്തിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ജി. ഹരിഹരൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ. ജ്യോതിലാൽ, ഡോ. എസ്. ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ഗവർണർമാരായ വി. പരമേശ്വരൻകുട്ടി, ഗോപകുമാർ മേനോൻ, മുൻ ഗവർണർ അലക്‌സ് കുര്യാക്കോസ്, ഡിസ്ട്രിക്ട് ചെയർമാന്മാരായ ഡോ. വിശ്വനാഥൻ, ഡോ. വാസുദേവൻപിള്ള എന്നിവർ സംസാരിക്കും.