പരീക്ഷാഫീസ്
2019 ഡിസംബറിൽ ആരംഭിക്കുന്ന എം.സി.എ അഞ്ചാം സെമസ്റ്റർ, റഗുലർ & സപ്ലിമെന്ററി (2015 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 30 വരെയും 150 രൂപ പിഴയോടു കൂടി 2 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 5 വരെയും അപേക്ഷിക്കാം.
പി എച്ച്.ഡി കോഴ്സ് വർക്ക്
പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ.
സമ്പർക്കക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗം കൊല്ലം ബി.എഡ് സെന്ററിൽ നടത്തിവന്ന സമ്പർക്ക ക്ലാസുകൾ 27 മുതൽ UIT മുളങ്കാടകം, കൊല്ലം കേന്ദ്രത്തിൽ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എസ്സി ജിയോളജി, എം.എസ്സി എൻവയൺമെന്റൽ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.