jobs
jobs



കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുണ്ട്. 29ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.


പട്ടികജാതി, പട്ടികവർഗ സംസ്ഥാനതല ഉപദേശകസമിതി യോഗം 26ന്
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉപദേശക സമിതി യോഗം 26ന് രാവിലെ 10ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേരും. പട്ടികജാതി പട്ടികവർഗ വികസനം, പിന്നാക്കക്ഷേമം, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ സമുദായ സംഘടനാ പ്രവർത്തകർ, ഗവ. സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ഒരു വർഷം പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനവും പുതിയതായി നടപ്പിലാക്കേ പദ്ധതി നിർദേശങ്ങളും വരുംകാല പ്രവർത്തനങ്ങളും ഉപദേശക സമിതിയിൽ ചർച്ച ചെയ്യും.

സൗജന്യ ആയുർവേദ ചികിത്സ 28നും 29നും
തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് പഞ്ചകർമ്മ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 28ന് പാർക്കിൻസൺസ് രോഗത്തിനും 29നും റുമറ്റോയിഡ് ആർത്രൈറ്റിസിനും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രോഗനിർണയവും ഔഷധവിതരണവും പൂജപ്പുര ഗവ. പഞ്ചകർമ്മ ആശുപത്രിയിൽ നടക്കും. ഫോൺ: ഡോ. ജെസി ജയിംസ് (9645057487), ഡോ. സിമി രവീന്ദ്രൻ (9496370179), ഡോ. ശ്രീജ (8921420880).


ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അഭിമുഖം നടത്തുന്നു. മേട്രൺ (വനിതകൾ മാത്രം), തസ്തികയിൽ 28ന് രാവിലെ 9.30 നും കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിൽ അതേ ദിവസം ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും. കിച്ചൺ ഹെൽപ്പർ തസ്തികയിലേക്ക് 29ന് രാവിലെ 9.30നും സ്വീപ്പർ കം സാനിട്ടറി സർക്കാർ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടക്കും. ക്ലാർക്ക് കം അക്കൗന്റ് (വനിതകൾ മാത്രം) തസ്തികയിലേക്ക് 30ന് രാവിലെ 9.30നും വാച്ച്മാൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വ്യക്തി വിവരങ്ങൾ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in സന്ദർശിക്കുക.

ദേവസ്വം ബോർഡ് അസിസ്റ്റന്റ് ലാ ഓഫീസർ ഗ്രേഡ് 2 പരീക്ഷ നവംബർ മൂന്നിന്
തിരുവിതാകൂർ ദേവസ്വം ബോർഡിലേക്കുളള അസിസ്റ്റന്റ് ലാ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 11/2018) തസ്തികയിൽ നിയമനത്തിന് നവംബർ മൂന്നിന് രാവിലെ പത്ത് മുതൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ എഴുത്തു പരീക്ഷ നടത്തും. പരീക്ഷയ്ക്കുളള അഡ്മിഷൻ ടിക്കറ്റുകൾ www.kdrb.kerala.gov.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസലും സഹിതം പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പേ ഹാജരാകണം. വിശദവിവരങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ .


ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ എസ്‌ക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 36,600-79,000 ശമ്പള സ്‌കെയിലുളള ജീവനക്കാർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ജോലിചെയ്യുന്നവരുടെ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ്, കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ.പി.ഒ, പിൻ. 680004, വിലാസത്തിൽ നവംബർ 15നകം ലഭ്യമാക്കണം. (ഫോൺ: 0487 2386871)

സർക്കാർ വനിതാ കോളേജിൽ ശില്പശാലയും പ്രദർശനവും ഇന്ന്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഹോംസയൻസ് വിഭാഗവും നെറ്റ് പ്രോഫാൻ കേരള ചാപ്പ്റ്ററും എഫ്.എസ്.എസ്.എ.ഐ, എഫ്.എഫ്.ആർ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാലയും പ്രദർശനവും 25നും 28നും സെമിനാർ ഹാളിൽ നടക്കും.

വനിതാശിശുവികസന വകുപ്പിൽ നിയമനം - ഇന്നത്തെ ഇന്റർവ്യൂ മാറ്റി
വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും ടെയ്ലറിംഗ് ഇൻസ്ട്രക്ടറുടെയും 25ന് നടത്താനിരുന്ന ഇന്റർവ്യൂ 28 ലേക്ക് മാറ്റിവച്ചു.

ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം നിർബന്ധമാക്കി
ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ജീവനക്കാർക്ക് ഫോസ്റ്റാക് (FoSTac – Food Safety Training and Certification Programme) പരിശീലനം ലഭ്യമാക്കാൻ എല്ലാ ഭക്ഷ്യവ്യവസായികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഭക്ഷണ നിർമാണ വിതരണ ഘട്ടങ്ങളിലെ വിവിധ മേഖലകൾ എന്നിവയെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നടപ്പിലാക്കിവരുന്ന പ്രത്യേക പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. പരിശീലനം സംബന്ധിച്ച വിവരങ്ങൾക്ക്, ഫോൺ: 8943346181