police

തിരുവനന്തപുരം : സംസ്ഥാനത്താകെ പത്ത് ലക്ഷം വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാനുള്ള സ്റ്രുഡന്റ് പൊലീസിന്റെ പദ്ധതിയുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വൃക്ഷത്തൈ നട്ടു. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളും സ്‌കൂൾ അധികൃതരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി 26 കേന്ദ്രങ്ങളിൽ തൈകൾ നടും. നവംബർ ഒന്നിന് നിയമസഭാമന്ദിരത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തൈ നടുന്നതോടെ 26 കേന്ദ്രങ്ങളിലെയും പരിപാടികൾ പൂർത്തിയാകും.