വെഞ്ഞാറമൂട്: പിരപ്പൻകോട് കാവിയാട് ജംഗ്ഷന് സമീപം ആട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പിരപ്പൻകോട് പാലവിള ബിന്ദു ഭവനിൽ ജഗദമ്മ (86), ആട്ടോ ഡ്രൈവർ പാലവിള നന്ദനത്തിൽ സനൽകുമാർ (43), ജീപ്പ് ഡ്രൈവർ എറണാകുളം കിഴക്കമ്പലം പക്കത്തുകുന്നിൽ ഹൗസിൽ ജീമോൻ (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 നായിരുന്നു അപകടം. പിരപ്പൻകോട് ഭാഗത്തു നിന്നും വെമ്പായം ഭാഗത്തേക്ക് പോകുകയായിരുന്ന ആട്ടോയും എതിർദിശയിൽ വരികയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജഗദമ്മയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.