scholarship-
scholarship


പ്രൊഫഷണൽ/ടെക്‌നിക്കൽ ഡിഗ്രി/പി.ജി കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് (പുതിയതും പുതുക്കലും) 31 വരെ അപേക്ഷിക്കാം. ഫോൺ: 9497723630, 0471-2561214. പി.എൻ.എക്‌സ്.3785/19

ആയുർവേദ കോളേജിൽ പ്രമേഹജന്യ നേത്രരോഗ നിർണയ ക്യാമ്പ്

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് ശാലാക്യതന്ത്രവിഭാഗം പ്രമേഹജന്യനേത്രരോഗ നിർണയ ക്യാമ്പ് 29നും 30നും ആയുർവേദ കോളേജ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിലേക്കുളള രജിസ്‌ട്രേഷൻ 25, 26, 28 തീയതികളിൽ ആയുർവേദ കോളേജ് ആശുപത്രി ഡയബെറ്റിക് റെറ്റിനോപ്പതി സ്‌പെഷ്യൽ ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നേരിട്ടും, 8547165110 വാട്‌സാപ്പ് നമ്പർ മുഖേനയോ drsunilsalakya@gmail.com എന്ന ഇമെയിൽ ഐ.ഡി വഴിയും ചെയ്യാം.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരത്ത് സിമെറ്റ് ഡയറക്‌ടറേറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ വർഷത്തേക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിലോ, സമാന തസ്തികകളിൽ പൊതുമേഖല സ്ഥാപനങ്ങളിലോ, സർക്കാറിനു കീഴിലുളള സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഒക്‌ടോബർ ഒന്നിന് 60 വയസ് കവിയരുത്. അപേക്ഷ ഫോം www.simet.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, പെൻഷൻ പേമെന്റ് ഓർഡറിന്റെ പകർപ്പ് തുടങ്ങിയവ നവംബർ ആറിനു മുൻപ് ഡയറക്ടർ, സീ-മെറ്റ്, ടിസി 27/43, പാറ്റൂർ, വഞ്ചിയൂർ. പി.ഒ, തിരുവനന്തപുരം, 695035 വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2302400.