ani

കിളിമാനൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 48കാരിയെ ആക്രമിച്ച് 8000 രൂപയും രേഖകളും കവർന്ന പ്രതി പിടിയിൽ. അടയമൺ എസ്.കെ ഭവനിൽ അനിയെയാണ് (48) കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ബി. മനോജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പുല്ലരിഞ്ഞ് ജീവിക്കുന്ന കിളിമാനൂർ കാനാറ കൈതകെട്ടിൽ വീട്ടിൽ കമലമ്മയുടെ (65) പണവും രേഖകളുമാണ് തിങ്കളാഴ്ച വൈകിട്ട് കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷന് സമീപം വച്ച് പിടിച്ചു പറിച്ചത്‌. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ അനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.