malayam

മലയിൻകീഴ് : മലയം-മച്ചേൽ തോട്ടിൽ കാണാതായ മലയം കോനറത്തലയ്ക്കൽ വീട്ടിൽ രത്നാകരനുവേണ്ടി

(63,വിജയൻ)തിരച്ചിൽ ഊർജ്ജിതമാക്കി.കാൻസർ ചികിൽസയിലുള്ള രത്നാകരൻ ബുധനാഴ്ച രാത്രി 11.30 മണിവരെ ഭാര്യയു മായി വീട്ടിൽ സംസാരിച്ചിരുന്ന ശേഷം ഉറങ്ങാൻ കിടന്നു. ഭാര്യ ഉണർന്നപ്പോൾ , ഇയാളെ കാണാത്തതിനെ തുടർന്ന് വീട്ടിലും പരിസരത്തും ബന്ധുക്കളോടൊപ്പം അന്വേഷിച്ചു .ഒടുവിൽ രത്നാകരന്റെ മുണ്ട് തോട്ടിൽവീണുകിടന്ന തെങ്ങിൽ ചുറ്റിയ നിലയിൽ കണ്ടെത്തി.മഴക്കാലമായതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ട്.ഇന്നലെ രാവിലെ മുതൽ മലയം,ചൂഴാറ്റുകോട്ട,കല്ല് പാലംവരെയുള്ള തോട്ടിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.രണ്ട് വർഷമായി കാൻസർ രോഗ ചികിൽസയിലായിരുന്ന രത്നാകരൻ വേദന സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

(ഫോട്ടോ അടിക്കുറിപ്പ്...മലയം തോട്ടിൽ കാണാതായ രത്നാകരൻ(63,വിജയൻ)