കിളിമാനൂർ:കരവാരം പഞ്ചായത്തിലെ തോട്ടക്കാട് എം.ജി.യു.പി.സ്കൂളിൽ എം.എൽ.എ യുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിച്ച സ്കൂൾ ഉച്ചഭക്ഷണ പാചകപ്പുരയുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ .എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ: പി.ആർ രാജീവ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജൂബിലി വിനോദ് , ലിസ്സി ശ്രീകുമാർ അംഗങ്ങളായ വി.എസ്.പ്രസന്ന, ജി. വിലാസിനി, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ' . മധുസൂദനക്കുറുപ്പ് , സ്കൂൾ മാനേജർ കരവാരം സുരേഷ്, മുൻ പ്രഥമ അദ്ധ്യാപിക ഗീത, ഹെഡ്മിസ്ട്രസ് അജിദത്തൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .സുരേഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജലീൽ എന്നിവർ പങ്കെടുത്തു.