തിരുവനന്തപുരം : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി 'ദീർഘായുസിന് ആയുർവേദം' എന്ന സന്ദേശവുമായി ആയുർവേദ വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
സർക്കാർ, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഇന്ന് മുതൽ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, മാരത്തോൺ എന്നിവ സംഘടിപ്പിക്കുന്നത്. ആയുർവേദത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും ആരോഗ്യരംഗത്ത് ജനങ്ങൾക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് കാമ്പെയിൻ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.