തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷന്റെ ഫോട്ടോ ജേർണലിസം കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ 30ന് നടക്കും. www.keralamediaacademy.org ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10ന് കാക്കനാടുള്ള അക്കാഡമി ഓഫീസിൽ എത്തണം. അപേക്ഷ അയച്ചവർക്കും പുതിയതായി എത്തുന്നവർക്കും പങ്കെടുക്കാം. ക്ലാസുകൾ നവംബർ 9ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068, 8281360360