കണിയാപുരം: കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്‌കൂളിൽ മൂന്ന് 24,25,26 ദിവസങ്ങളിലായി നടക്കുന്ന സർഗോത്സവ് 19' തിരുവനന്തപുരം സഹോദയയുടെ സി. ബി. എസ്. ഇ സോണൽ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസം നടന്ന ആസ്യയുടെ അറബി കവിതാലാപനം ശ്രോതാക്കളിൽ ആവേശം വിതറി. കാറ്റഗറി 2 വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാന ലഭിച്ച കവിത സ്വര മാധുരി കൊണ്ടും അവതരണ മികവിനാലും ഏറെ പ്രശംസ പിടിച്ചുപറ്റി. വെള്ളപ്പൊക്കമായിരുന്നു കവിത കൈകാര്യം ചെയ്ത വിഷയം.മംഗലപുരം പൂക്കോയ തങ്ങളുടെയും സഫിയുന്നിസാ ദമ്പതികളുടെ ഇളയ മകളാണ് ആസ്യ. മംഗലപുരം കുഴിവിള പള്ളി സെക്രട്ടറി കൂടിയാണ് നിലവിൽ പൂക്കോയ തങ്ങൾ.