കല്ലമ്പലം : കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ വഞ്ചിയൂർ ഗവ. യു.പി.എസിലെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി. യു.പി വിഭാഗം ഗണിതശാസ്ത്രം, ഐ.ടി മേളകളിൽ ഓവറാൾ ഒന്നാം സ്ഥാനവും, യു.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ രണ്ടാംസ്ഥാനവും സ്കൂൾ കരസ്ഥമാക്കി. വിജയം നേടിയ കുട്ടികളെ കരവാരം പഞ്ചായത്തും സ്കൂൾ പി.ടി.എയും അഭിനന്ദിച്ചു.