sanju

മുംബയ്: അടുത്തിടെ നടന്ന വിജയ് ഹസാരേ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രോഹിത് ശർമ്മയാണ് നായകൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ നിലനിറുത്തിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.