mk-muneer
MK MUNEER

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിനെതിരായ മുന്നറിയിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ. അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയം നേടി യു.ഡി.എഫ് ലോകസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടി ഫാസിസത്തിനെതിരായി ഇന്ത്യൻ ജനതയുടെ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ കേവല ഭൂരിപക്ഷം പോലും നൽകാതെയാണ് ജനങ്ങൾ ബി.ജെ.പിയെ ശിക്ഷിച്ചത്. ബി.ജെ.പിയുടെ വോട്ട് ശതമാനത്തിലുണ്ടായ ഗണ്യമായ കുറവ് ബി.ജെ.പിയുടെ പ്രതീക്ഷകളെ കേരളത്തിൽ തകർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.