കരുനാഗപ്പള്ളി: കാറിടിച്ച് സ്കൂട്ടർ യാത്രികൻ തിരുവല്ല, മതിൽഭാഗം പ്ലാന്തോട്ടിൽ വീട്ടിൽ ബാബുമോഹൻദാസ് (67) മരിച്ചു. ഇന്നലെ രാവിലെ ആറു മണിക്ക് പുതിയകാവിന് സമീപം ദേശീയപാതയിലാണ് അപകടം. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ബാബുമോഹൻദാസിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ക്ഷേത്ര ദർശനത്തിന് വരുമ്പോഴാണ് അപകടം .ഭാര്യ അനിത. മക്കൾ: കിരൺബാബു (എയർക്രാഫ്റ്റ് എൻജിനീയർ, ഇൻഡിഗോ), അരുൺബാബു, (ഗൾഫ്), അനഘദാസ് (വിദ്യാർത്ഥി, പാല ബ്രില്യന്റ് കോളേജ്).