v-sivankutty

തിരുവനന്തപുരം: ശാസ്തമംഗലം എൻ.എസ്.എസ് കരയോഗമന്ദിരത്തിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകമേറ് നടത്തിയത് കെ.പി.സി.സി നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് വട്ടിയൂർക്കാവ് മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. കെ.പി.സി.സി ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് കോൺഗ്രസ് പ്രവർത്തകനായ മണികണ്ഠൻ ചാണകമേറ് നടത്തിയത്. വട്ടിയൂർക്കാവിലും കോന്നിയിലുമുള്ള എൽ.ഡി.എഫിന്റെ വിജയത്തിൽ വിറളിപൂണ്ട് ചെയ്ത ഈ പ്രവൃത്തി സി.പി.എമ്മിന്റെ തലയിൽകെട്ടിവയ്ക്കാൻ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്. തിരുവനന്തപുരത്ത് ചട്ടമ്പിസ്വാമിയുടെ പ്രതിമയും നേമത്ത് കരയോഗ ഓഫീസും കഴിഞ്ഞ കാലങ്ങളിൽ കല്ലേറും മറ്റും നടത്തിയതിന് പിന്നിൽ കോൺഗ്രസാണെന്ന് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.