മലയിൻകീഴ്: കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് വിളപ്പിൽശാല വടക്കേജംഗ്ഷൻ എള്ളുവിള സുധീഷ്ഭവനിൽ സുനിൽകുമാറിന്റെ മകൻ സൂരജ്(16) മരിച്ചു.ഇന്നലെ വൈകുന്നേരം 5.30 യ്ക്ക് വിളപ്പിൽശാല വാഴവിളാകത്താണ് അപകടമുണ്ടായത്.സൂരജിന്റെ പിതൃസഹോദന്റെ മകൻ ശരത്താണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
ബസിനെ ഓവർടേക് ചെയ്യാൻ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡിലേയ്ക്കു തെറിച്ചുവീണ സൂരജിന്റെ തലയ്ക്ക് ക്ഷതമേറ്റിരുന്നു.108-ആംബുലൻസിൽ സൂരജിനെയും ശരത്തിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സൂരജിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല.ശരത്ത് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ . സൂരജിന്റെ മാതാവ് : ഉഷ.സഹോദരൻ സുധീഷ്.
(ഫോട്ടോ അടിക്കുറിപ്പ്...അപകടത്തില്‍ മരിച്ച സൂരജ്(16)