sk

തിരുവനന്തപുരം: ഒരുവർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എസ്.കെ ഹോസ്‌പിറ്റൽ, യു.എസ്.ടി ഗ്ളോബൽ ജീവനക്കാർക്ക് വേണ്ടി ബോധവത്കരണം സംഘടിപ്പിച്ചു. യു.എസ്.ടി ഗ്ളോബൽ ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസറും ഇന്ത്യ കൺട്രി ഹെഡ് അലക്‌സാണ്ടർ വർഗീസ് ഉദ്ഘാടനം ചെയ്‌തു. തുടർന്ന് എസ്.കെ ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. പത്മാവതി ആർ, ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. യു.എസ്.ടി ഗ്ളോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശില്പാ മേനോൻ പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ: എസ്.കെ ഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ യു.എസ്.ടി ഗ്ലോബൽ

ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ നിന്ന്